Priya Unnikrishnan (India/USA) is a writer from Kerala, India now resides in Texas, USA. She writes both in Malayalam and English. She authored two poetry books and one book of short stories and contributed her works to several magazines, books and news Papers in Malayalam. Her English poems have recently been published in Culturecult International Magazine, Poets for Humanity 2020 by InnerChildPress, Boundless: Anthology 2020 by FlowerSongPress.
English
TO MY PALESTINE POET
His poems are not heard
From Palestine
In a loving voice,
The words are not weeping
About the dark times
About the dead.
Under the collapsed buildings
Those released from prison
Seeking your presence.
Abdul Rahim,
Only two fingers were left on your hand
When writing the last poem
As the sky is filled with
Missiles and fires
Let me know
Which star insisted
To pour your love on me?
Looking at the global market
New weapons
For sale
‘Martyrs are increasing
In Shikma prison’
That was the title of
Your last poem.
You first wrote to me as
I was a rain
In the journey of sorrows;
And now
I feared rain
And hiding the drought.
In his mother tongue, Arabic
He may be
Searching for me
In severe pain.
I can hear the roar of military planes
Above my home
Since last night.
If they route to your heart
Then i may die in
Intense melancholy.
We can cherish a sigh
At the corner of our continents
Which is like the
Neverseen pages of a lovely book,
At least one flower blooms.
Let the Jordan river
Embrace us
Before we reach the sea of death.
Let the sunset
Glow its rays
At the border.
It is as close as a kiss
From Palestine
To North America,
Come to me
With your hummings of Ataba,
A secret lover’s
nervousness
Is deranging me
Translated by the poet
Malayalam
പാലസ്തീൻ പ്രണയകവിയ്ക്ക്
കവിത: പ്രിയ ഉണ്ണികൃഷ്ണൻ
പാലസ്തീനിൽ നിന്നും
പ്രണയാർദ്രമായ ശബ്ദത്തിൽ
അയാളുടെ കവിതകൾ കേൾക്കുന്നില്ല
ഇരുണ്ട സമയങ്ങളെക്കുറിച്ചും
തകർന്ന കെട്ടിടങ്ങൾക്കടിയിലെ
ശവശരീരങ്ങളെക്കുറിച്ചും
വാക്കുകൾ കരയാത്തതെന്താണ്
ജയിലിൽ നിന്നും സ്വാതന്ത്രരാക്കപ്പെട്ടവർ
നിങ്ങളെ തിരയുകയാണ്.
അബ്ദുൾ റഹീം,
ഒടുവിലത്തെ കവിതയെഴുമ്പോൾ
നിങ്ങളുടെ കയ്യിൽ രണ്ടു വിരലുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ
മേഘങ്ങൾക്കുപകരം
ബോംബുകളും മിസൈലുകളും
പറന്നുകളിക്കുന്ന ആകാശത്തിലേത്
നക്ഷത്രത്തെ നോക്കിയാണ്
നിങ്ങളെന്നെ പ്രണയിച്ചിരുന്നത്?
നോക്കൂ, അമേരിക്കയിൽ
പുതിയ ആയുധങ്ങൾ
വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു
‘ഷിക്മ ജയിലിൽ
രക്തസാക്ഷികൾ കൂടിവരുന്നു’
എന്നായിരുന്നു നിങ്ങളുടെ
അവസാന കവിതയുടെ തലക്കെട്ട്.
ദു:ഖങ്ങളുടെ യാത്രയിൽ
ഞാനൊരു മഴയാണെന്നായിരുന്നു
നീയാദ്യമെനിയ്ക്കെഴുതിയത്
ഞാനിപ്പോൾ
മഴയെ ഭയന്ന് ഭൂമിയിൽ
വരൾച്ചയെ മറച്ചുവെയ്ക്കുന്നു
ശക്തമായ വേദനയിൽ
അറബിയിലയാൾ
എന്നെ തിരയുന്നുണ്ടാകുമോ?
ടെക്സസിൽ, എന്റെ വീടിനു മുകളിൽ
സൈനികവിമാനങ്ങളുടെ ഇരമ്പൽ
ഇന്നലെ രാത്രി മുതലുണ്ട്
അവയുടെ പാത
നിന്റെ ഹൃദയത്തിലേയ്ക്കെങ്കിൽ
എനിയ്ക്ക് മരിയ്ക്കാൻ
ഒരു സ്ഫോടനത്തിന്റെ
തീനാളങ്ങൾ വേണ്ടിവരില്ല
ഒരു പുസ്തകത്തിലെ
മുഖം കാണാത്ത
രണ്ട് താളുകൾ പോലെ
നമുക്കീ ഭൂഖണ്ഡത്തിന്റെ
പരസ്പരമെത്താത്ത കോണുകളിൽ
ശ്വാസമടർത്തിവെയ്ക്കാം,
ഒരു പൂവെങ്കിലും തളിർക്കാതിരിക്കില്ല.
മരണക്കടലിലേക്കെത്തും മുൻപേ
ജോർദാൻ നദി
നമ്മെ പുണരട്ടെ
അതിർത്തിയിൽ തടാകം
സ്വർണ്ണാസ്തമയങ്ങളാൽ
ജ്വലിക്കട്ടെ
പാലസ്തീനിൽ നിന്നും
വടക്കൻ അമേരിക്കയിലേയ്ക്ക്
ഒരു ചുംബനത്തിന്റെ
ചെറുദൂരം മാത്രം,
അറ്റാബ പാട്ടുകൾ പോലെ
നീയെന്നെ പിന്തുടരുക
ഒരു രഹസ്യകാമുകിയുടെ
എല്ലാ വെപ്രാളങ്ങളും
എന്നെ കൊന്നുകൊണ്ടിരിക്കുന്നു.
പകരം