Priya Unnikrishnan (India/USA) is a writer from Kerala, India and now resides in Texas, USA. She writes both in Malayalam and English. She authored two poetry books and one book of short stories and contributed her works to several magazines, books and newspapers in Malayalam. Her English poems have recently been published in Culturecult International Magazine, Poets for Humanity 2020 by InnerChildPress, Boundless: Anthology 2020 by Flower Song Press.

 

 

 

 

English

 

 

Malayalam


Refugees

 

I begged for their mercy

If I give my baby milk,

They stripped me

And slit my breasts, raped

My child was crying in hunger

I too cried silently or

My baby may get scared.

Now this,

In the refugee camp,

My child is sleeping

On a deserted bosom

 

Now you tell,

Beyond boundaries

When survival sprouts,

When they imprison the laws

Why I should be silent? 

 

 

 

 

Border 

 

 

The day was nearing dusk,

On the road beyond the flowers in the garden

Out of a sudden vehicle

One fell out

And next to that

some gunmen jumped

There were screams

Within a minute or two

The bullets sounded

Who hid behind the trees

Wrapped up their Children and muted

Some ran away.

Through the woods

The face of the shot-dead was clearly visible,

There were no tears

And his curly fist folded a truth

A voice raised from him must have

Shaken the rulers

Next day, the news papers were

Void with such news

But, the half-eaten body by coyotes

Had begun to decay in the frontier

 

അഭയാര്‍ത്ഥികള്‍

ഞാനവരോട് ഒന്നേ അപേക്ഷിച്ചുള്ളൂ
എന്റെ കുഞ്ഞിന് പാലുകൊടുത്തോട്ടെയെന്ന് ,
അവസാന വസ്ത്രവുമുരിഞ്ഞെടുത്ത്
അവരെന്റെ മുലകളറുത്തുമാറ്റി
എന്റെ കുഞ്ഞപ്പോഴും കരയുകയായിരുന്നു
ആൺകുലുക്കങ്ങളുടെ അവസാനത്തിലും ഞാൻ കരഞ്ഞില്ല
എന്റെ കുഞ്ഞ് ഭയപ്പെട്ടാലോ
ഇപ്പോൾ ഈ 
അഭയാർത്ഥിക്യാംപിൽ
എന്റെ കുഞ്ഞുറങ്ങുന്നത്‌
മുലകളില്ലാത്ത മാറിലാണ്
ഇനി നിങ്ങൾ പറയൂ
അതിർത്തികൾക്കപ്പുറത്ത്
അതിജീവനം തളിർക്കുമ്പോൾ,
അവർ നിയമങ്ങളെ തടവിലാക്കുമ്പോൾ
ഞാനെന്തിന് നിശ്ശബ്ദയാകണം

 

അതിർത്തി

പകൽ സന്ധ്യയോടടുത്തൊരു നേരത്താണ്
ഉദ്യാനത്തിൽ പൂക്കൾക്കപ്പുറത്തെ റോഡിൽ
പെട്ടന്നെത്തിയ ഒരു വാഹനത്തിൽ നിന്നും
ഒരാൾ പുറത്തേയ്ക്ക് വീണത്
അതിനുപിറകേ
നാലഞ്ച് തോക്കുധാരികൾ ചാടിയിറങ്ങി
എന്തൊക്കെയോ അവർ അലറുന്നു
ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ
വെടിയൊച്ചകൾ മുഴങ്ങി
ഉദ്യാനത്തിലെ മരങ്ങൾക്ക് പിറകിൽ
ഒളിച്ചിരുന്നവർ മക്കളെ ചേർത്ത് പിടിച്ചു
ചിലർ ഓടി മറഞ്ഞു
ആ മറവിനിടയിലൂടെയും
വെടിയേറ്റവന്റെ മുഖം വ്യക്തമായും കണ്ടു,
ഒട്ടും കണ്ണീരുണ്ടായിരുന്നില്ല
ചുരുട്ടിയ മുഷ്ടിയിൽ അയാളെന്തോ സത്യം
ചുരുട്ടിപ്പിടിച്ചിട്ടുണ്ട്,
ഭരണകൂടത്തെ വിറപ്പിക്കാൻ പാകത്തിലൊരു ശബ്ദം
ആ തൊണ്ടക്കുഴിയിൽ നിന്നുയർന്നിട്ടുണ്ട്
പിറ്റേന്നത്തെ ഒരു പത്രത്തിലും
അങ്ങനെയൊരു വാർത്തയേ ഉണ്ടായിരുന്നില്ല
പക്ഷേ, ചെന്നായ്ക്കൾ
പകുതി തിന്നുതീർത്തൊരു ശരീരം
അതിർത്തിക്കപ്പുറം ജീർണ്ണിക്കാൻ തുടങ്ങിയിരുന്നു


Translated from Malayalam to English by the poet