Antony Thekkek (India/USA) is an actor and writer of Indian origine based in USA. He is also known as Thampy Antony, is an Indian-American
film actor, writer, activist and producer. As a writer he has published books in Malayalam and English. His latest books are‘Lady biker’ and ‘Vasco da Gama'.
English
THE MEXICAN WALL
The breaking news of the day was that Carlos Lopez, the notorious Mexican drug dealer, was under United States Border Patrol custody.
Carlos was reportedly picked up from an orange orchard near the Rio Grande, which serves as a section of the Mexican-American border. They come across extremely hazardous conditions by swimming by swimming across. Many families, including children are lost to the temperament of the Rio Grande. These stories fill the newspapers often. But no matter what, they risk their lives to reach a promised land.
Across the river in America, the vast orange orchards that stretch deep into the horizon is their first refuge. They feed on raw oranges and water from the river for weeks on end.
The US Border Patrol police spotted Carlos from a helicopter in that very orchard. The chopper flew low, the canopies were pushed aside exposing the fugitive running for cover. Based on reports, the police closed in on him quickly, and pounced on him as soon as they got the chance.
I was curious.
Who is this Carlos? The name was not specific enough, given how many Carlos’ exist in Both the US and Central America. There is a story by John Abraham, titled ‘How many Mathews are there in Kottayam?’ You could say there are enough Mathews in the tiny city of Kottayam to fill in the city ball park entirely. Carlos, though, is next level. It would be a bit more difficult to trace out a Carlos in the US than tracing out a Mathew in Kottayam or an Eldhose in Kothamangalam – there are a lot of people named Carlos.
But his face flashed on TV. There was only one Carlos that I knew, and and I barely remembered him. I tried to trace out the name and the face. It was back when I was a real estate agent in McAllen in southern Texas. I used to meet Carlos regularly. Then one day when I returned to work after a break, Carlos was missing. I barely knew him, but I kind of missed Carlos. I initially made some enquiries, but eventually I decided to forget it all. Now that the news fills social media, and I was bothered. The breaking news continued flash on my screen. Memories of this little known Carlos came to him like a movie.
So I drafted this short note for Facebook.
Who is this Carlos Lopez?
Back then I was at the border town of McAllen. Being closer to Mexico, most of the people in that city were of Mexican origin. My Carlos was a homeless man in that city. I first met him on my way to my regular lunch spot. He used to sit by a vegetable stand which was placed unobtrusively amidst the short maple trees. There were three other stores along that road, but only two were open. One was an ice cream shop, and the other was a barber shop. Carlos sat the doorstep of the closed shop. The door of the vacant storefront had a billboard that said that the space was available for rent. His presence probably had something to do with it.
But he did not look homeless. Close to him a cardboard sign was turned over. I was curious as to what was on that sign, but I didn’t really make an effort to find out. He had on decent clothes. He had never ever looked at me. He would sit there leaning on the glass door looking down. He had a leather bag, one or two plastic bag with what I assume were his belongings and water bottles close by. There was a walking stick propped up against the pillar. Though he didn’t seem to need a walking stick. He had grey pants, a yellow t-shirt and an ancient black grey jacket. His hair was uncombed, flapped in the wind, and his beard was untidy. He always looked the same except for the t-shirts. Each day he had a different brightly colored t-shirt.
Once I stopped near him on my daily walk. Pretending to search for something on my phone I observed him on the sly, but he didn’t seem to care. It was not easy to catch his attention, but I greeted him. I offered him a five dollar bill and he accepted it stoically with a cold thank you. He peered into my eyes and said, ‘I’m hungry.’
The poor fellow was starving. He never really begs, so I was surprised. He never even help up his cardboard sign. I started to share half of my sandwich with him, whenever I happened to pass by him. Or I would keep his share in the fridge in my office. The Hispanic woman who works at night would throw it into the waste bin. In America no one really cares that much about a half sandwich. So many sandwiches end up in restaurant garbage cans. So much food is wasted in this country and yet here was Carlos starving on his storefront.
But on certain days I did not buy a sandwich, and he would stare at me aggressively when I go past him with empty hands. His glance probably meant something like, ‘Where is my share, dude?’ and I would feel guilty and give him five dollar bills. Repeated gifts becomes a right, so say the wise. Though I had spoiled him like that I was happy about it.
Only once I bothered to ask his name. He grunted ‘Carlos’ and then looked at me and finally lifted the cardboard sign. It read, “Please help me go to hell,” and it was signed “Carlos Phavela.” It was written in two lines so one could read it as, “Please help me. Go to hell.” That message piqued my curiosity, but I was not surprised at the shock value. Another beggar at Wilmar junction had a sign that said, ‘Please help me find my wife.’ You could say it was a common tactic of the homeless in the city – the sign was an eye catcher, probably nothing more. Not sure why Carlos was hiding his message — that was a little strange.
Once, I had come back from a weeklong trip, and Carlos was missing. I hoped that he would be there in a day or two, and continued to keep his share of sandwich in the fridge. The Hispanic custodian at work would keep throwing away the leftovers into the waste bin.
A month later in front of Carlos’ storefront, a billboard appeared in bold letters, ‘Paradise Spa’ and in small letters, ‘Walk-ins, welcome.’ Another sign said, ‘Open.’
Inside the shop there were a lot of busy people. I peeped in from the other side of the road, and realized that it was a massage parlour. The beautiful receptionist was talking to someone. He must be a new customer. Then another girl appeared and gave him a glass of water. He had apparently been massaged. He had his water and sweet talked with the girls, and another man entered the parlour. He hugged and kissed one of the girls and left the room. As he had kissed on the lips it was obvious that he was her boyfriend.
In any case they would not let Carlos beg in front of the business. They might have complained to the police. The police might have rehabilitated him in a homeless shelter. Does anyone report a homeless person missing? In the US, every city has its share of the homeless. Even President Trump has no solution for that. Being a free country people have the right to be homeless, the constitution guarantees that. They live as the children of the streets. Still, in the back of my mind, I was worried about him.
The receptionist at the Paradise Spa informed me coldly that he had killed himself. He had been chased away from the spot many times, and on a certain day he was found dead at the doorstep. She had called the emergency number. It felt like she was making some of this up. I guessed that the poor fellow died out of starvation as he refused to beg. Even though I didn’t do anything wrong, I felt remorseful. I felt I should have let him open up to me. Maybe I could have even saved him. He used to cough time and again, it might have been an incurable disease. I should have asked him. But he was a strange creature. If anyone bothered to talk to him, he would lift his sign. Though the message was ‘Help me go to hell’, the ‘go to hell’ part was obviously meant for the visitor, if his body language had anything to do with it.
Still, I could not trust that too-beautiful masseuse. So, I went to the ice cream parlour. I know Alberto, the proprietor of the shop. I was a regular customer there. He greeted me warmly when I entered the shop. He had missed me. At the cash counter I asked about Carlos.
‘He was crazy, he was selling drugs. Somebody informed the police, and they nabbed him for drug trafficking,’ Alberto informed happily.
That version seemed more believable to me. On looking back, the story seemed fitting. His red eyes and drugged visage became more revealing. The poor fellow took to drugs and drug dealing to make a living.
‘Sounds plausible,’ Alberto agreed.
Alberto also told me that one of his legs was paralyzed. This was news to me. Apparently, at night his cronies used to come with a wheel chair to take him away. He might have shared his cash collection with them. Then they might have gone to a bar to drink with all the money he made.
I told Alberto that the girl next door told me Carlos committed suicide. Alberto said that it was one of the Carlos’ acts, occasionally he liked to play dead. The girls might have been scared at that scene. When she called the police they came with an ambulance and scooped him up, possibly making a scene. Probably, Alberto was guessing it all. There was no news about him after that. And nobody was bothered.
The barber next door may come out with another version. It all looked like the legendary story of the crow being thrown up.
People are so gullible. They concoct impossible stories out of nothing. Even our gospels are made like that. The historic and ultra-historic characters are given super human powers and they become theology for our consumption. A gifted writer could deify Carlos also without any difficulty, if he tries. Carlos was homeless and disabled. I had only sympathy for him.
The reality was that Carlos was missing altogether. Truth had to be snuffed out. I thought of going to the police station. One Saturday I went to the city police. Though I explained everything, it was of no use. He never existed in their records. He was probably an illegal immigrant who crossed the Wall and was shot in the leg while running to safety, so I guessed. So then, he was incapable of other jobs. For a living he was forced into drugs. Seems likely.
Thereafter I was gradually forgetting Carlos. Still, I wanted to let the world know about it on the social media. Maybe, somebody would enlighten me about Carlos upon reading this post.
This was the draft for the post. Time and again the face of Carlos on TV flashed on my mind. Something was missing. Years have come to pass, hence changes are natural. Anyway, he is nobody to me, Santhosh told himself.
How did Carlos Phavela become Carlos Lopez? Probably he was wrong, still it was a puzzle. Who is that man, really? There are numerous people in that name in Mexico. They conquer Trump’s wall by the fury of hunger. He may be one among them, another Mathew of Kottayam.
The next day Santhosh drove to the border of the city with all his memories of Carlos. He explored the shores of the Rio Grande, the orange orchard, and reached the wall. The river and the wilderness were covered in darkness. He saw many people swimming across the river, but nothing was clear. Their faces were alike. They had the same clothes and whispered in the same language. When night progressed people increased in numbers, and I kept seeing Carlos there, making his way across. Nothing was clear.
Translated from Malayalam by the author
Malayalam
മെക്സിക്കൻ മതിൽ
കുപ്രസിദ്ധ മെക്സിക്കൻ ഡ്രഗ്ഗ് ഡീലർ കാർലോസ് ലോപ്പസ് അമേരിക്കൻ ബോർഡർ പെട്രോളിൻറെ കസ്റ്റഡിയിൽ എന്നായിരുന്നു അന്നത്തെ ബ്രേയ്ക്കിങ് ന്യൂസ് . ജേർണലിസ്റ്റും എഴുത്തുകാരനുമായ സന്തോഷ് ഒരു ഞെട്ടലോടെയാണ് വാർത്ത കേട്ടത്. മെക്സിക്കൻ മതിലിൻറെ തൊട്ടടുത്തുള്ള റിയോ ഗ്രാൻഡെ നദിയുടെ തീരത്തുള്ള ഓറഞ്ചു തോട്ടത്തിൽനിന്നാണ് കാർലോസിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട് . അമേരിക്കയും മെക്സിക്കോയും വേർതിരിക്കുന്ന ആ നദിക്കപ്പുറത്തുള്ള കാട്ടുപ്രദേശമാണ് മേക്ക്സിക്കോയിൽ നിന്നുള്ള അഭയാർത്ഥികളുടെ ഏക ഒളിത്താവളം. അവർ അവിടെനിന്നും അതിസാഹസികമായി ആഴമുള്ള ആ നദിയിൽ ചാടി നീന്തിയാണ് അമേരിക്കൻ അതിർത്തിയിലേക്കു നുഴഞ്ഞു കയറാറുള്ളത്. ഒരു കുടുംബം ഒന്നിച്ചു നീന്തുമ്പോൾ പലപ്പോഴും കുട്ടികൾ നദിയിൽ താഴും,അവർ അങ്ങനെ വെള്ളംകുടിച്ചു മരിക്കാറുണ്ടെന്നൊക്കെയുള്ള കദനകഥകൾ വാർത്തകളിൽ നിറയാറുണ്ട് . എന്തുവന്നാലും തേനും പാലുമൊഴുകുന്ന ഒരു കനാൻ ദേശത്തേക്കുള്ള യാത്ര അവർ ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല. നദി നീന്തിക്കടന്നാൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഓറഞ്ചു തോട്ടങ്ങളാണ് അവരുടെ പിന്നത്തെ ഒളിത്താവളം. വിശക്കുമ്പോൾ പഴുക്കാത്ത ഓറഞ്ച് കഴിച്ചും നദിയിലെ വെള്ളം കുടിച്ചും ചിലപ്പോൾ ആഴ്ചകളോളം അവർക്ക് അവിടെ ഒളിവിൽ താമസിക്കേണ്ടി വരും. അങ്ങനെ ഓറഞ്ചുചെടികളുടെ മറവിൽ ഒളിച്ചിരുന്ന കാർലോസിനെ അതിർത്തിസേനയിലെ ഹെലികോപ്റ്ററാണ് ദൂരേന്നു കണ്ടുപിടിച്ചത് .
ഹെലികോപ്റ്റർ താഴ്ന്നു പറക്കുമ്പോൾ ആടിയുലയുന്ന ഓറഞ്ച് മരങ്ങൾക്കിടയിലൂടെ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മിക്കവാറും കണ്ടുപിടിക്കപ്പെടുന്നത്. അവരുടെ റിപ്പോർട്ട് അനുസരിച്ച് പോലീസ് പാഞ്ഞെത്തി പമ്മിയിരുന്നു പൂച്ച എലിയെ പിടിക്കുന്ന ലാഘവത്തോടെ കാർലോസിന്റെ മേൽ ചാടി വീഴുകയായിരുന്നിരിക്കണം. വാർത്ത കേട്ടപ്പോഴേ അയാൾ ആകെ ആശയക്കുഴപ്പത്തിലായി. ആരാണീ കാർലോസ്, അതത്ര പെട്ടന്ന് തിരിച്ചറിയാവുന്ന ഒരു പേരല്ല, അത്രക്കും കാർലോസ്‌മാരുണ്ട് മെക്സിക്കോയിൽ. ജോൺ എബ്രഹാമിൻറെ കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നൊരു കഥയുണ്ട്. പുത്തരിക്കണ്ടം മൈതാനത്തു നിരത്തി നിർത്താനുള്ള മത്തായിമാരുണ്ടാകും കോട്ടയത്തെന്നാണ് ആ കഥ വായിച്ച ഒരു രസികൻ ഒരിക്കൽ പറഞ്ഞത് . അങ്ങനെയുള്ള കോട്ടയത്തുപോയി ഒരു മത്തായിയെയോ അല്ലെങ്കിൽ കോതമംഗലത്തുപോയി ഒരു എൽദോയെയോ അന്വേഷിക്കുന്നതിലും ദുഷ്‌കരമാണ് മെക്സിക്കോയിൽനിന്നും ഒരു കാർലോസിനെ തിരഞ്ഞുപിടിക്കാൻ. പത്തു മെക്സിക്കോക്കാരനെ പരിചയപെട്ടാൽ അതിൽ കുറഞ്ഞത് രണ്ടു കാർലോസ് എങ്കിലും കാണും എന്നത് ആർക്കാണറിയാത്തത് . എന്നാലും ടി വി യിൽ കാണിക്കുന്ന അയാളുടെ പടം കണ്ടപ്പോഴാണ് ഒരു സംശയം തോന്നിയതും ആ പഴയ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര നടത്തിയതും . വർഷങ്ങൾക്കു മുൻപ് അയാൾക്കറിയാവുന്ന ഒരേയൊരു കാർലോസ് അയാൾ ഓർമ്മയിൽനിന്നുപോലും എന്നേ ഓടിയൊളിച്ചിരുന്നു. എന്നിട്ടും ഒന്നു പിറകെപോയി തിരിച്ചുപിടിക്കാനുള്ള ഒരു വിഫല ശ്രമത്തിലായിരുന്നു സന്തോഷിലെ എഴുത്തുകാരൻ.
സതേൺ ടെക്സസ്സിലെ മക്കാലൻ എന്ന സ്ഥലത്തുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലായിരുന്നു അന്ന് ജോലി ചെയിതിരുന്നത്. പതിവായി കണ്ടുകൊണ്ടിരുന്ന കാർലോസിനെ ഒരിക്കൽ ജോലിസ്ഥത്തുനിന്നും ഒരവധി കഴിഞ്ഞു വന്നപ്പോഴാണ് കാണാതായത് . തന്റെ ആരുമല്ലെങ്കിലും അന്ന് കാണാതിരുന്നപ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നി. ഒരന്വേഷണം നടത്തിയെങ്കിലും അയാൾ എവിടെയെങ്കിലും പോയി തുലയട്ടെ ആർക്കെന്തു ചേതം എന്നുള്ള മാനസികാവസ്ഥയിലായിരുന്നു അതിൻറെ ക്ളൈമാക്സ് . ഇപ്പോൾ ഈ വാർത്തയൊക്കെ സോഷ്യൽ മീഡിയയിലും അല്ലാതെയുമൊക്കെ അറിഞ്ഞിട്ടും വീണ്ടും ആ പഴകി തുരുമ്പെടുത്ത ഓർമ്മകളെ എന്തിനു വീണ്ടും ഉണർത്തണം എന്നുള്ള ചിന്തയിലായിരുന്നു. ടി വിയിൽ അപ്പോഴും തുടർച്ചയായി ആ വാർത്ത സ്ക്രോൾ ചെയ്തുകൊണ്ടിരിയ്ക്കുന്നു. അപ്പോഴേക്കും വർഷങ്ങൾക്കു മുൻപ് തനിക്കറിയാവുന്ന കാർലോസിനെ കണ്ടതുമുതലുള്ള ഓർമ്മകൾ ഒരു ചലച്ചിത്രം പോലെ മനസിലൂടെ ഓടിത്തുടങ്ങുകയായിരുന്നു .അയാളെ എങ്ങനെയെങ്കിലും കണ്ടെത്തണം എന്ന ഉദ്ദേശത്തോടെതന്നെയാണ് സന്തോഷ്‌കുമാർ ഫേസ്ബുക്കിൽ ഇടാനായി ഒരു കുറിപ്പു എഴുതിയത് .
ആരാണീ കാർലോസ് ലോപ്പസ്, എന്ന തലവാചകത്തോടുകൂടിയാണ് തുടങ്ങിയത് . ഈ പോസ്റ്റ് വായിക്കുന്നവർ ആരാണെങ്കിലും എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ ബന്ധപ്പെടണമെന്നും പ്രതീക്ഷിക്കുന്നു എന്നും എഴുതിയിരുന്നു. അതിൻറെ പൂർണരൂപം ഇവിടെ കുറിക്കുന്നു.
ആരാണീ കാർലോസ്?
ഞാൻ അന്നു ജോലിചെയ്തിരുന്ന അമേരിക്കയുടെ അതിർത്തി നഗരമായ മക്കാലൻ എന്ന ചെറിയ പട്ടണത്തിലായിരുന്നു. മെക്സിക്കയോട് ചേർന്നുള്ള പ്രദേശമായതുകൊണ്ടാകാം ടെക്ക്സസ്സിലെ ആ നഗരത്തിൽ അധികവും മെക്സിക്കൻ വർഗ്ഗക്കാരാണ്. അന്നൊക്കെ പതിവായി കാണാറുള്ള ഒരു ഹോംലെസ്സ് ആയിരുന്നു എന്റെ ഓർമ്മയിലുള്ള ഈ കാർലോസ് . ഞാൻ സാധാരണ ലഞ്ച് കഴിക്കാൻ പോകുന്ന വഴിയിലുള്ള വിൽമാർ തെരുവിൽവെച്ചാണ്
അയാളെ ആദ്യമായി ഞാൻ കണ്ടുമുട്ടുന്നത്. ആ തെരുവിലെ, നട്ടുവളർത്തിയ പൊക്കം കുറഞ്ഞ മേപ്പിൾമരങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കപ്പെടാൻ സാദ്ധ്യതയില്ലാത്ത ഒരു പഴയ ഒറ്റനിലകെട്ടിടത്തിലെ പച്ചക്കറിക്കടയുടെ ഓരംചേർന്നാണ് അയാൾ ഇരിക്കാറുണ്ടായിരുന്നത്. അവിടെ മൂന്നു ബിസിനസ്സ് ഉള്ളതിൽ ഓപ്പൺ എന്നെഴുതിയ രണ്ടു കടകൾ ഉണ്ട്. ഒന്നൊരു ഐസ്ക്രീ ഷോപ്പും മറ്റൊന്ന് ഒരു ബാർബർ ഷോപ്പുമാണ്. അതിൽ അടഞ്ഞുകിടക്കുന്ന നാലാമത്തെ ഷോപ്പിൻറെ വാതിക്കലായിരുന്നു അയാളുടെ ഇരിപ്പടം. ഷോപ്പിൻറെ ഗ്ളാസ്‌ഡോറിൽ അടച്ചിട്ടിരിക്കുന്നു എന്നും വാടകയ്ക്കു കൊടുക്കപ്പെടും എന്ന് ഇഗ്ളീഷിൽ എഴുതിയ കറുത്ത
അക്ഷരത്തിലുള്ള ബോർഡ് തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് കുറെ മാസങ്ങളായല്ലോ എന്നുപോലും ഓർക്കുന്നത് അയാളുടെ ആ ഇരിപ്പു കാണുമ്പോഴായിരുന്നു. ഒറ്റ നോട്ടത്തിൽ അയാൾ ഒരു ഭാവനരഹിതൻ എന്നൊന്നും തോന്നുകയില്ലായിരുന്നു. അയാളുടെ അരികിൽത്തന്നെ ഒരു സൈൻ ബോർഡ് കമഴ്ത്തിവെച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഒരു യാചകനായിരിക്കാം എന്നു ഊഹിക്കാമെങ്കിലും അങ്ങനെ തോന്നത്തക്ക രീതിയിലുള്ള ഒരു ലക്ഷണവും ഇല്ലായിരുന്നു. ആ ബോർഡിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നുള്ള ഒരാകാംക്ഷയുമുണ്ടായിരുന്നുവെങ്കിലും അതിനുള്ള ശ്രമമൊന്നും നടത്തിയില്ല. സാമാന്യം നല്ല രീതിയിലുള്ള വസ്ത്രങ്ങളായിരുന്നു അയാൾ ധരിച്ചിരുന്നത് . ഞാൻ ആ വഴി നടക്കുമ്പോൾ ഒരിക്കൽപോലും അയാൾ എൻറെ മുഖത്തേക്ക് നോക്കിയതായി ഓർക്കുന്നതേയില്ല. ആ ഗ്ളാസ് ഡോറിൽ ചാരി വെറുതെ നിലത്തേക്ക് നോക്കിയിരിക്കും. നിലത്തു ഒരു പഴയ തുകൽ ബാഗും ഒന്നുരണ്ടു പ്ലാസ്റ്റിക് കൂടുകളും ഒരു വാട്ടർ ബോട്ടിലും അലക്ഷ്യമായി വെച്ചിട്ടുണ്ട്. ഒരു ഊന്നുവടി തൊട്ടടുത്തുള്ള തൂണിൽ ചാരി വെച്ചിട്ടുണ്ട്. അതയാളുടെയാണോ എന്നൊന്നും അറിയില്ലായിരുന്നു. അങ്ങനെ ഒരൂന്നുവടികൊണ്ടു നടക്കേണ്ട അവശതയൊന്നും കണ്ടിട്ടു തോന്നുന്നുമില്ലായിരുന്നു. ഗ്രെ നിറത്തിലുള്ള പാന്റും ഒരു മഞ്ഞ ടീ ഷർട്ടും മുകളിൽ കുറെ പഴക്കം തോന്നിപ്പിക്കുന്ന ഒരു നരച്ച കറുത്ത ജാക്കറ്റും ഒരിക്കലും ചീകിയെന്നു തോന്നിപ്പിക്കാത്ത, കാറ്റിൽ പറക്കുന്ന മുടിയും അലസമായി ഒതുക്കിയ താടിയും . ചില ദിവസങ്ങളിൽ പല കളറിലുള്ള ഷർട്ടു മാത്രം മാറാറുള്ളതൊഴിച്ചാൽ മറ്റു പറയത്തക്ക മാറ്റങ്ങളൊന്നുമില്ല.
ഒരു ദിവസം എൻറെ പതിവ് നടത്തത്തിൽ അയാളുടെ അരികത്തായി ഒന്നു നിന്നു. ഫോണിൽ എന്തോ തിരയുന്ന മട്ടിൽ മനപ്പൂർവം ഞാൻ അയാളുടെ അടുത്തു നിന്ന് അയാളെ സാകൂതം ഒന്നു വീക്ഷിച്ചു . അതൊന്നും കാണാത്ത മട്ടിൽ അയാൾ വെറുതെ നിലത്തു നോക്കിയിരിക്കുകയായിരുന്നു. അയാളുടെ ശ്രദ്ധ പിടിച്ച്പറ്റുക എന്നത് അത്ര എളുപ്പമൊന്നുമല്ലന്നറിയാം, എന്നാലും
ഒരു ഹലോ പറഞ്ഞു. അപ്പോൾ മാത്രമാണ് അയാൾ എന്നെ തല ഉയർത്തി ഒന്നു നോക്കിയതുപോലും. കരുതിവെച്ചിരുന്ന അഞ്ചു ഡോളർ അയാൾക്കു നേരെ നീട്ടിയെങ്കിലും മുഖത്ത് വലിയ ഭാവവ്യത്യാസങ്ങളിന്നുമില്ലാതെ ആ ഡോളർ വാങ്ങി നന്ദിയും പറഞ്ഞു. എന്നിട്ടു എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒരു കൂസലുമില്ലാതെ പറഞ്ഞു
“ ഐ ആം ഹങ്ക്റി ”
പാവം വിശന്നിട്ടായിരുന്നു.
ഒരിക്കലും ഭിക്ഷ ചോദിക്കാത്ത ഒരു യാചകൻ. അങ്ങനെയുമുണ്ടോ യാചകന്മാർ എന്നൊക്കെയായിരുന്നു അപ്പോഴത്തെ സംശയം.
അതിൽപ്പിന്നെയാണ് അതുവഴി പോകുമ്പോൾ ഞാൻ മേടിക്കുന്ന എന്റെ സാൻഡ്‌വിച്ചിന്റെ പാതി അയാൾക്കു വെച്ചു നീട്ടാൻ തുടങ്ങിയത്. അല്ലെങ്കിൽ ആ പാതി ഓഫിസിലെ ഫ്രിഡ്ജിൽ കൊണ്ടുവെയ്‌ക്കും. അവിടുന്ന് രാത്രിയിൽ ക്ളീൻ ചെയാൻ വരുന്ന മെക്സിക്കൻ സ്ത്രീ എടുത്തു വെയ്സ്റ്റ് ബാസ്കറ്റിലേക്കെറിയും. ആ പാതി സാൻവിച്ച് എവിടെ പോയെന്നോ ആരെടുത്തന്നോ എന്നൊന്നും ആരെങ്കിലും ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ എത്രയെത്ര പാതികളാണ് ഹോട്ടലുകളിൽനിന്നും ഗാർബേജ് കാനുകളിൽ വീഴുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആഹാരം ആർക്കും വേണ്ടാതെ കളയുന്ന രാജ്യത്താ ഒരു പാവം വിശന്നിരിക്കുന്നതെന്നോർക്കണം. അതുകൊണ്ടാണ് ആർക്കും ചേതമില്ലാത്ത ആ ഉപകാരംകൊണ്ട് ആ അപരിചിതൻറെ വിശപ്പു മാറട്ടെയെന്നു വിചാരിച്ചത്. പക്ഷേ ചിലദിവസങ്ങളിൽ ഞാൻ സാൻവിച്ച് കഴിക്കാറില്ല. അപ്പോഴൊക്കെ വെറുംകയ്യോടെ നടന്നുപോകുന്ന എന്നെ അയാൾ അതിരൂക്ഷമായി നോക്കാറുണ്ട്. എൻറെ വീതമെവിടെ എന്നായിരിക്കും ആ നോട്ടത്തിൻറെ അർഥമെന്നാണ് ഞാൻ ഊഹിച്ചത്
അപ്പോളൊക്കെ ഞാൻ അഞ്ചു ഡോളർ കൊടുക്കാറുമുണ്ടായിരുന്നു . അതുപിന്നങ്ങനെയാണല്ലോ. Repeated gift become a right എന്നല്ലേ. ഞാൻതന്നെ തുടങ്ങിവെച്ച ഒരു ശീലമാണെങ്കിലും എനിക്കതിൽ സന്തോഷമേയുള്ളൂ.
ആ പരിചയപ്പെടലുകളിൽ ഒരിക്കൽ മാത്രമാണ് ഞാൻ പേരു ചോദിച്ചത്. കാർലോസ് എന്നു പറഞ്ഞ് ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് ആ സൈൻ ബോർഡ് ഉയർത്തി കാണിച്ചു. അതിൽ "പ്ലീസ് ഹെൽപ്പ് മീ റ്റു ഗോ റ്റു ഹെൽ" എന്നും തൊട്ടു താഴെ കാർലോസ് ഫവേല എന്നും അൽപ്പംകൂടി ചെറിയ അക്ഷരത്തിൽ അവ്യക്തമായി എഴുതിയിട്ടുണ്ട് . അപ്പോഴാണ് എൻറെ ആ ആകാംഷ ഒന്നു കെട്ടടങ്ങിയത് . ആ കുറിപ്പു കണ്ടതിൽ എനിക്കൊരത്ഭുതവും തോന്നിയില്ല . അതൊക്കെ ആ സിറ്റിയിലെ ഭവനരഹിതരുടെ ചില അഭ്യാസങ്ങളാണ് .അതുവഴി പോകുന്ന ആളുകളുടെ ശ്രദ്ധ പിടിച്ചിപറ്റുക എന്നൊരുദ്ദേശം മാത്രമേ അതിലുള്ളു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കുറച്ചുമുൻപ് വിൽമാർ കവലയിൽ ഇരുന്ന മറ്റൊരു യാചകൻറെ കുറിപ്പ് ഇപ്പോഴും മനസ്സിൽനിന്നും മായുന്നില്ല .
” പ്ലീസ് ഹെൽപ് മീ റ്റു ഫൈൻഡ് മൈ വൈഫ്“
എന്നായിരുന്നു അത് . എന്നാലും അയാളെന്തിനാണ്
ആരെയും കാണിക്കാതെ ആ ബോർഡ് കമഴ്ത്തിവെച്ചിരിക്കുന്നതെന്നുമാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല . ഞാൻ പേരു ചോദിച്ചിട്ടും എന്നോടു പേരുപോലും ചോദിക്കുക എന്ന സാമാന്യമര്യാദ അയാൾ കാണിച്ചില്ലങ്കിലും അതൊന്നുമല്ല എന്നെ അലട്ടിയത്. ഞാൻ അന്നൊരു ദീർഘകാല അവധി കഴിഞ്ഞു വന്നിട്ട് ഏതാണ്ടൊരാഴ്ചയായിട്ടും കാർലോസിനെ കാണാനില്ല. ഇന്നല്ലെങ്കിൽ നാളെ അയാൾ അവിടെ പ്രത്യക്ഷപ്പെടും എന്നുള്ള പ്രതീക്ഷയിൽ പതിവായി അതെ കടയിൽ ലഞ്ച് കഴിക്കുക, പാതി ഭക്ഷണം ഫ്രിഡ്ജിൽ വെക്കുക എന്ന പതിവുകൾ ഞാൻ
ആവർത്തിച്ചു. ആ മെക്സിക്കൻ ലേഡിയും പതിവുപോലെ കാർലോസിൻറെ വിശപ്പടങ്ങിയിട്ടുള്ള ആ പാതി അടുത്ത ദിവസം എടുത്തെറിയുന്നു എന്ന പതിവും ആവർത്തിച്ചുകൊണ്ടിരുന്നു.
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ മറ്റൊരു സർപ്രൈസ്. കാർലോസ് ഇരിക്കാറുണ്ടായിരുന്ന ആ കടയുടെ ഗ്ളാസ്‌ഡോറിൽ പാരഡൈസ് സ്പാ എന്ന് നല്ല വലിപ്പത്തിലും, വാക്ക് ഇൻ വെൽകം എന്നും ചെറിയ അക്ഷരത്തിലും എഴുതിയിട്ടുണ്ട് . ഓപ്പൺ എന്ന് മറ്റൊരു ബോർഡും തൂക്കിയിട്ടിട്ടുണ്ട്.. കടയുടെ അകത്തും എന്തൊക്കെയോ ആളനക്കങ്ങൾ ഉണ്ടായിരുന്നു. ഒരു വഴിപോക്കനെന്ന രീതിയിൽ ഞാൻ ആ തെരുവിൻറെ അങ്ങേക്കരയിൽനിന്നും ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അതൊരു മസ്സാജ് പാർലർ ആണന്നു മനസ്സിലായത്. റിസപ്‌ഷനിലുള്ള സുന്ദരിയായ ഒരു പെൺകുട്ടി ആരോടോ സംസാരിക്കുന്നുണ്ട്. അവിടുത്തെ പുതിയ കസ്റ്റമർ ആയിരുന്നിരിക്കണം. പെട്ടന്നാണ് മറ്റൊരു പെൺകുട്ടി ഒരു ഗ്ലാസ്സിൽ വെള്ളവുമായി വന്ന് അയാൾക്കരികിലെത്തിയത്. അയാളുടെ ഉഴിച്ചിൽ കഴിഞ്ഞുവെന്ന് ഊഹിക്കാവുന്നതേയുള്ളു. അയാൾ വെള്ളം കുടിച്ചിട്ട് അവരുമായി കുശലം പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് മറ്റൊരാൾ കയറി വന്നത്. അപ്പോൾ അവിടെ നിന്നയാൾ അവളെ കെട്ടിപ്പിടിച്ച് ഒരുമ്മകൊടുത്തിട്ട് യാത്രപറഞ്ഞു പെട്ടെന്നിറങ്ങിപോയി. ചുണ്ടിലാണ് ഉമ്മവെച്ചതെങ്കിൽ
അയാൾ ആ സുന്ദരിയുടെ ബോയ് ഫ്രണ്ടായിരുന്നിരിക്കണം എന്നൂഹിച്ചു. എന്തായിരുന്നാലും, കാർലോസിനെപ്പോലെയൊരാൾ അവിടെയിരുന്നു ഭക്ഷണം യാചിക്കാൻ അവർ സമ്മതിക്കുമെന്നു തോന്നുന്നില്ല. അവർതന്നെ പോലീസിൽ പരാതി കൊടുത്തുകാണണം . പോലീസ് വന്ന് അയാളെ വല്ല അഭയകേന്ദ്രത്തിലും ആക്കിയിരിക്കണം. അല്ലെങ്കിൽത്തന്നെ ഒരു പാവപ്പെട്ട ഭാവനരഹിതനെ കാണാതാകുന്നതിൽ ആർക്കാണ് പരിഭവം ,ആർക്കാണ് പരാതി. അമേരിക്കയിൽ ഭാവനരഹിതരില്ലാത്ത ഏതെങ്കിലും നഗരമുണ്ടോ . പ്രസിഡന്റ് ട്രംപ് വിചാരിച്ചാൽപോലും അതിനൊന്നും പരിഹാരമില്ല. ഫ്രീ കൺട്രിയായതുകൊണ്ട് ആർക്കും ഇഷ്ടമുള്ളതുപോലെ ജീവിക്കാം എന്നല്ലേ ഭരണഘടനയിൽപോലും പറയുന്നത്. അതുകൊണ്ട് അവർ തെരുവിന്റെ മക്കളായി ജീവിക്കുന്നു. എന്നാലും എൻറെ ഉള്ളിൻറെ ഉള്ളിൽ ഒരങ്കലാപ്പും ആകാംക്ഷയുമൊക്കെ ഞാനറിയാതെത്തന്നെ രൂപപ്പെട്ടിരുന്നു.
കുറെ മാസങ്ങൾക്കു ശേഷമാണ് എനിക്കു കാർലോസിനെ ഒന്നന്ന്വേഷിക്കണമെന്നു തോന്നിയത് .
അപ്പോഴാണ് കാർലോസ് ആത്മഹത്യ ചെയ്തു എന്ന ആ ഞെട്ടിക്കുന്ന വാർത്ത പാരഡൈസ് സ്പായിലെ ഒരു സുന്ദരി പെൺകുട്ടി ഒരു കൂസലുമില്ലാതെ പറഞ്ഞത്.
പലതവണ അയാളെ അവിടുന്ന് ഓടിച്ചു വിട്ടിരുന്നെന്നും ഒരു ദിവസം രാവിലെ വന്നപ്പോൾ കടയുടെ വാതിക്കൽ അനക്കമറ്റ് മലർന്നു കിടക്കുന്നതായി കണ്ടു എന്നും പറഞ്ഞു. അവർ എമജൻസി നമ്പർ വിളിച്ചുവെന്നുമൊക്കെ ഒരു കഥപോലെ വിവരിച്ചു. ആരോടും യാചിക്കാത്ത ആ പാവത്തിന്റെ മരണകാരണം പട്ടിണിയായിരിക്കാമെന്നു ഞാൻ ഊഹിച്ചു. എന്തുതന്നെയായാലും അതൊന്നും എന്നെ ബാധിക്കുന്ന കാര്യമൊന്നുമല്ല. എന്നാലും അയാളോട് അല്പംകൂടി സംസാരിച്ചിരുന്നെങ്കിൽ കൂടുതൽ അടുത്തിടപഴകിയിരുന്നെങ്കിൽ അയാളുടെ ജീവൻ രക്ഷിക്കാമായിരുന്നില്ലേ. ഇടക്കിടെ ഒരു വല്ലാത്ത ശബ്ദത്തിൽ ചുമച്ചിരുന്നു. ചികിത്സിച്ചാൽ ഭേദമാകാത്ത എന്തെങ്കിലും രോഗമായിരുന്നിരിക്കണം . അതൊന്നും ചോദിച്ചില്ലല്ലോ എന്നോർത്തപ്പോൾ ഒരു കുറ്റബോധം തോന്നുന്നു. എല്ലാംകൊണ്ടും ഒരു വിചിത്രജീവിയായിരുന്നു കാർലോസ് എന്നറിയാം . ആരെങ്കിലും കൂടുതൽ സംസാരിച്ചാൽ ഉടനെ അയാൾ നിലത്തിട്ടിരിക്കുന്ന സൈൻ ബോർഡ് പൊക്കിക്കാണിക്കും. അതിൽ എഴുതിയിരിക്കുന്നത് "ഹെല്പ് മി റ്റു ഗോ റ്റു ഹെൽ" ആണെങ്കിലും. ഗോ റ്റു ഹെൽ എന്നുപറയുന്നതുപോലെയാ അയാളുടെ അംഗചലനങ്ങളും മുഖഭാവങ്ങളും. എന്തായാലും ആ ഉഴിച്ചിൽ സുന്ദരിയെ അത്രക്കങ്ങോട്ടു വിശ്വസിക്കാൻ തോന്നിയില്ല. അതുകൊണ്ടാണ് ഐസ്ക്രീം പാർലറിലേക്കൊന്നു കയറിയത്. ആ കട നടത്തുന്ന ആൽബർട്ടിനെ എനിക്കു നന്നായി അറിയാം. ഞാനും ഇടക്കൊക്കെ അവിടെ കയറി ഐസ്ക്രീം കഴിക്കുകയും കുശലം പറയുകയും ചെയ്തിട്ടുള്ളതാണ് . കയറിയപ്പോഴേ സന്തോഷപൂർവം ഹലോ കുമാർ എന്നുപറഞ്ഞു. എന്നെ കുറേനാൾ കാണാതിരുന്നതിൽ പരിഭവവും ആ സംസാരത്തിൽ നിഴലിച്ചിരുന്നു .ക്യാഷ് കൗണ്ടറിൽ എത്തിയപ്പോൾ മാത്രമാണ് ഞാൻ കാർലോസിൻറെ കാര്യം ചോദിച്ചത്.
" ഹി വാസ് ക്രൈസി . ഹി വാസ് സെല്ലിംഗ് ഡ്രഗ്സ്.. "
ഉത്തേജന മരുന്നുകൾ വിറ്റതിന്
ആരോ റിപ്പോർട്ട് ചെയിതെന്നും പോലീസ് വന്നു തൂക്കിയെടുത്തുവെന്നും ചിരിച്ചുകൊണ്ടാണ് ആൽബർട്ടോ പറഞ്ഞത്. അതാണ് എനിക്ക് കുറച്ചുകൂടി വിശ്വസനീയമായി തോന്നിയത്. ഒന്ന് പിറകോട്ടു ചിന്തിച്ചപ്പോൾ അതു ശരിവെക്കുന്ന രീതിയിലുള്ള ചിന്തകളിലായിരുന്നു ഞാനും . കാർലോസിൻറെ ആ ചുവന്നു കലങ്ങിയ കണ്ണുകളും മുഖഭാവങ്ങളുമൊക്കെ വീണ്ടും മനസ്സിൽ തെളിഞ്ഞുവന്നു.
“പാവം ജീവിക്കാൻ വേണ്ടിയായിരിക്കണം ഈ മരുന്നുകച്ചവടം തുടങ്ങിയത് “
“That could be true “
ആൽബർട്ടോ ശരിവെച്ചു
ഒരു കാലിനു ചലന ശേഷിയില്ലായിരുന്നു എന്നതും ഒരു പുതിയ അറിവായിരുന്നു. രാത്രിയാകുമ്പോൾ കുറെ കൂട്ടുകാർ ഒരു ചക്രക്കസേരയുമായി വന്നു കൂട്ടിക്കൊണ്ടു പോകുമായിരുന്നുവെന്നും പറഞ്ഞു. അന്ന് കിട്ടിയ ക്യാഷൊക്കെ അവർ വീതിച്ചെടുക്കുമായിരിക്കണം. എന്നിട്ട് വല്ല ബാറിലുംപോയി അടിച്ചുപൊളിക്കാനുള്ള സാദ്ധ്യതയുമുണ്ട് . അങ്ങനെ ആ പാവത്തിനെ വെച്ചു മുതലെടുക്കുന്നുണ്ടാവാം.
അയാൾ ആത്മഹത്യ ചെയ്തുവെന്നാണ് പാർലറിൽ പെൺകുട്ടി പറഞ്ഞെതെന്ന കാര്യം അപ്പോഴാണ് ആൽബർട്ടായെ അറിയിച്ചത്. അപ്പോഴേ ആൽബർട്ടാ പറഞ്ഞു. അതൊക്കെ ആ കാർലോസിന്റെ വെറും നമ്പരാണന്നും, ഇടയ്ക്കു കാർലോസ് തന്നെ ചത്തപോലെ മലർന്നുകിടക്കും. അതുകണ്ടു മസ്സാജ് പാർലറിലെ പെൺകുട്ടി പേടിച്ചുപോയിരിക്കും. എന്നാണയാൾ പറഞ്ഞത്.
അവൾ പോലീസിനെ വിളിച്ചപ്പോൾ അവർ ആബുലൻസുമായി കാറികൂവി വന്നു. പൊക്കിയെടുത്തോണ്ടു പോയിക്കാണണം . അതയാളുടെ ഒരൂഹം മാത്രമാണെന്ന് അപ്പോൾ തോന്നി. അതിൽപിന്നെ ഒരു വിവരവും ഇല്ല ആരും അന്വേഷിച്ചതുമില്ല എന്നും ആൽബർട്ടോ കൂട്ടിച്ചേർത്തു.
ഇനിയിപ്പം ബാർബർഷോപ്പുടമയോടു ചോദിച്ചാൽ മറ്റൊരു കഥയായിരിക്കും കിട്ടുക. പണ്ടാരാണ്ടു കാക്കേ ശർദ്ദിച്ച കഥ പറഞ്ഞതുപോലെ. പറഞ്ഞുപറഞ്ഞുവന്നപ്പം കാക്കേടെ പൊടിപോലുമില്ല. പൊതുജനം ഇപ്പോഴും കഴുത തന്നെ.
നടന്നകാര്യം പറഞ്ഞുപറഞ്ഞു ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാതെ കഥയാക്കി മെനെഞ്ഞെടുക്കുന്നു. നമ്മുടെയൊക്കെ വേദപുസ്തകങ്ങൾവരെ അങ്ങനെയല്ലേ ഉണ്ടായത് . ചരിത്രത്തിൽ ഇല്ലാത്തതും ഉള്ളതും എല്ലാകൂടി കൂട്ടികുഴച്ചു കഥാപാത്രങ്ങൾക്ക് അമാനുഷിക സ്വഭാവം നൽകി അത് സത്യമാണെന്നു നമ്മളെ പഠിപ്പിക്കുന്നു. നല്ല ഒരെഴുത്തുകാരൻ വിചാരിച്ചാൽ കാർലോസിനെയും ദൈവമാക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഇതിപ്പം ഗൃഹരഹിതനായ ഒരു സാധാരണക്കാരൻ കാർലോസ് . അംഗവൈകല്യംകൊണ്ട് ജീവിക്കാൻവേണ്ടി നിലത്തിരിക്കേണ്ടി വന്ന ഒരു യാചകൻ. അയാളോട് സഹതാപമല്ലാതെ മറ്റൊരു വികാരവും എനിക്കില്ലായിരുന്നു. തൽക്കാലം കാർലോസ് അവിടെ ഇല്ലാ എന്നതുമാത്രമാണ് യാഥാർഥ്യം .
എന്തായാലും സത്യം അറിയണമെല്ലോ അപ്പോൾപിന്നെ പോലീസ് സ്റ്റേഷനിൽ പോയി ഒന്ന്വഷിച്ചാലോ എന്നോർത്തു. ഒരു ശനിയാഴ്ച ദിവസം നേരെ മെക്കാലൻ പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ അന്വേഷണ കൗണ്ടറിൽ കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല . അവരുടെ അറിവിൽ അങ്ങനെ ഒരാൾ ജീവിച്ചിരുന്നിട്ടേയില്ലെന്നാണ് അറിയിച്ചത്. ഒരു പക്ഷേ അതിർത്തി പോലീസിനെ വെട്ടിച്ചു മെക്സിക്കൻ മതിൽ ചാടിക്കടന്നുവന്ന ഒരപരനായിരുന്നിരിക്കാം. ഓടി രക്ഷപ്പെടുമ്പോൾ കാലിനു വെടിയേറ്റതാവാം കാലിൻറെ ശേഷിക്കുറവെന്നു ഞാൻ ഊഹിച്ചു . അതുകൊണ്ട് മറ്റു ജോലിക്കൊന്നും പ്രാപ്തനല്ലല്ലോ. അപ്പോൾപിന്നെ വല്ല ഉത്തേജനമരുന്നുകളുടെ കള്ളക്കടത്തുകാരനോ ഒക്കെ ആകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ അപരനാമത്തിൽ ഉള്ള ഒരനധികൃത കുടിയേറ്റക്കാരനെ അത്ര പെട്ടന്നൊന്നൊന്നും സർക്കാർ ഏജൻസി വിചാരിച്ചാലും കണ്ടുപിടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല . അന്നുമുതൽ പതുക്കെ പതുക്കെ കാർലോസിനെ മറക്കാൻ ശ്രമിക്കുകയായിരുന്നു . എന്നാലും എനിക്ക് സോഷ്യൽ
മീഡിയയിലെങ്കിലും അതൊന്നും എഴുതാതിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഒരുപക്ഷെ ഈ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചിട്ടു കാർലോസിനെപ്പറ്റി ആരെങ്കിലും എന്നെ അറിയിക്കുമെന്നുള്ള ഒരു പ്രതീക്ഷയുമുണ്ട്.
ഇത്രയുമാണ് പോസ്റ്റ് ചെയ്യാനായി എഴുതിയത് .
വീണ്ടും വീണ്ടും ആ ടിവിയിലും ഫേസ്ബുക്കിലും കണ്ട കാർലോസിന്റെ ഫോട്ടോയെപ്പറ്റി മാത്രമായിരുന്നു ചിന്ത. എത്ര ശ്രമിച്ചിട്ടും ഒന്നിനും ഒരു വ്യക്തത വരുന്നില്ല . വർഷങ്ങൾ കഴിഞ്ഞില്ലേ അതുകൊണ്ടുതന്നെ അതിന്റേതായ മാറ്റങ്ങൾ ഉണ്ടാകുമെല്ലോ. അല്ലെങ്കിൽത്തന്നെ ആരായാലെന്ത്. തൻറെ ആരുമില്ലല്ലോ, സന്തോഷ് സ്വയം സമാധാനിച്ചു. കാർലോസ് ഫവേല എങ്ങനെ കാർലോസ് ലോപ്പസ് ആയി? ഒരുപക്ഷേ തനിക്കു തെറ്റിയതാവാം. എന്നാലും അതൊരു ഉത്തരം കിട്ടാത്ത ചോദ്യമായി മനസ്സിനെ വല്ലാതെ ഉലക്കുന്നതുപോലെ. ആരാണീ യഥാർത്ഥ കാർലോസ് ..എങ്ങനെ അറിയും എത്രയോ കാർലോസുമാരുണ്ട് ഈ മെക്ക്സിക്കോയിൽ. വിശപ്പടക്കാനും ജീവിക്കാനുംവേണ്ടി ട്രംപിന്റെ മെക്സിക്കൻ മതിലിനെപോലും പുല്ലുപോലെ അവഗണിച്ചുകൊണ്ട് അതിർത്തികടന്നെത്തിയ ഒരു പാവം മെക്സിക്കൻ മത്തായി മാത്രമായിരിക്കുമോ
ഈ കാർലോസ് . അടുത്തദിവസം രാവിലെതന്നെ സന്തോഷ് കാറെടുത്തു അതിർത്തിനഗരമായ മക്കാലാനിലേക്കു കുറെ ഓർമ്മകളുടെ കൂമ്പാരങ്ങളുമായി ഒറ്റക്കു ഡ്രൈവ് ചെയിതു. അവിടുന്ന് നേരെ റിയോ ഗ്രാൻഡെ നദിയുടെ തീരങ്ങളിലേക്കും. നിറയെ ഓറഞ്ചുമായി തലകുനിച്ചു നിൽക്കുന്ന ആ ചില്ലകൾക്കിടയിലൂടെ നടന്നു നടന്നു ആ മെക്സിക്കൻ മതിലുകൾക്കരികിലെത്തി. അപ്പോഴേക്കും നദിയിലും നദിക്കക്കരെയുള്ള കുറ്റിക്കാടുകളും ഇരുട്ടു കുമിഞ്ഞുകൂടി കിടന്നിരുന്നു. നദിയുടെ അങ്ങേക്കരയിൽനിന്നും ആരൊക്കെയോ നീന്തി വരുന്നതുപോലെ തോന്നിയെങ്കിലും ഒന്നിനും ഒരു വ്യക്തത ഇല്ലായിരുന്നു. എല്ലാവരുടെയും മുഖങ്ങൾ ഒരുപോലെ. എല്ലാവരും ഒരേ വേഷമിട്ടവർ, ഒരേ ഭാഷയിൽ എന്തൊക്കെയോ അടക്കം പറയുന്നതുപോലെ. രാവേറുന്തോറും ആളുകൾ കൂടിക്കൂടി വരുന്നുണ്ടെന്നുണ്ടെങ്കിലും അവർക്കെല്ലാം കാർലോസിനെപ്പോലെ ഒരേ മുഖഛായ ആയിരുന്നു. അവരെല്ലാം കാർലോസുമാരായി രൂപാന്തരം പ്രാപിക്കുകയാണോ . ഒന്നിനും ഒരു വ്യകതതയില്ലായിരുന്നു.